 കടുത്തുരുത്തി • കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ( വലിയ
പള്ളി ) പൂരാതനവും പാശ്ചാത്യ ശൈലിയിൽ ഉളളതുമായ അൾ അത്താരയിലെ മത്ഹബയിലെയും
സീലിങ്ങിലെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങൾക്ക് പുതു ജീവൻ
രണ്ട് മാസമെടുത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള
വലിയപള്ളിയിലെ മദ്ബഹായുടെ നവീകരണം
പൂർത്തിയാക്കിയത്. കാലപ്പഴക്കത്താൽ പൊടിയും
കറയും പിടിച്ചു മങ്ങിയ പഴയ ചിത്രങ്ങളും
ശില്പങ്ങളും നിരവധി പ്രക്രിയകളിലൂടെ അതിന്റെ
തനിമയും പഴമയും വീണ്ടെടുക്കുന്ന ജോലിയാണ്
പൂർത്തീകരിച്ചത്. ആദ്യം ചിത്രങ്ങളുടെയും
ശില്പങ്ങളുടെയും ഡോക്യുമെന്റേഷൻ, തുടർന്ന്
ക്ലീനിംഗ്, കീടങ്ങളെ നശിപ്പിക്കാൻ മരുന്നടി,
കോട്ടിംഗ്, റീ ടച്ചിംഗ് തുടങ്ങിയ വിവിധ
പ്രവൃത്തികളാണ് നവീകരണത്തിനായി നടത്തിയത്.
പഴയ ചിത്രങ്ങൾക്ക് സംരക്ഷണം
കൊടുക്കുന്നതിനായി നാച്ചുറൽ പിഗ്മെന്റ്
നിറങ്ങൾ ഉപയോഗിച്ചു കളർ നഷ്ടമായ ഭാഗത്ത്
മാത്രം റീ ടച്ചിംഗ് നടത്തി പഴമയ്ക്ക് കോട്ടം
വരാതെ പുനർനിർമാണം
പൂർത്തിയാക്കുകയായിരുന്നു. ഗുരുവായൂർ
ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നും പഠനം
പൂർത്തിയാക്കിയ കോഴിക്കോട് അത്തോളി സ്വദേശി
ജിജുലാലും സംഘവുമാണ് നവീകരണ ജോലികൾ
പൂർത്തീകരിച്ചത്. വികാരി ഫാ.ഏബ്രഹാം പറമ്പേട്ട്,
കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ എന്നിവർ
മേൽനോട്ടം നൽകി. |