കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി യു.എസിലെ പി.എസ്.ജി ഗ്രൂപ്പിന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധത്തിനായി കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഹൈ എന്‍ഡ് വൈസര്‍ ഷീല്‍ഡുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ആശുപത്രിക്ക് ഹൈ എന്‍ഡ് വൈസര്‍ ഫേസ് ഷീല്‍ഡുകള്‍ ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കാരിത്താസ് ആശുപത്രിയില്‍ ചേര്‍ന്ന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയനിലം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്തിന് ഫേസ് ഷീല്‍ഡ് കൈമാറി. കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സെക്രട്ടറി തോമസ് പീടികയില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, സിസ്റ്റര്‍ ആലിസ് ചിറമ്മേപ്പുറത്ത്, സിസ്റ്റര്‍ ഷിജി കാരക്കുന്നത്ത്, ജോണ്‍ മുണ്ടംകാവില്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. |