Home‎ > ‎India‎ > ‎

കരുതലായി കൈത്താങ്ങായി കോതനല്ലൂർ കെ സി വൈ എൽ

posted May 5, 2020, 12:31 AM by Knanaya Voice
കോതനല്ലൂർ: ലോക്ക് ഡൗൺ കാലത്ത് നമുക്ക് ചുറ്റുമായി നാളെയെ പറ്റി ഓർത്ത് ആശങ്കപ്പെടുന്ന ഒരു സമൂഹമുണ്ട് അന്നന്നത്തെ അന്നത്തിനായി ദിവസവേതനത്തിൽ പണിയെടുക്കുന്നവർ. അതിനാൽ അവർക്ക് ഒരു കൈത്താങ്ങ് ആകുവാൻ കോതനെല്ലൂരിലെ ക്നാനായ യുവജനങ്ങൾ ഒന്നിക്കുകയായി. ഇടവക വികാരി ഫാദർ ബിജു തറയിലിന്റെ നേതൃത്വത്തിൽ സഹായം ആവശ്യമായ ഇടവകാംഗങ്ങളുടെയും, അല്ലാത്തവരുമായ കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും, അതിൽനിന്ന് നാനാജാതിമതസ്ഥരായ എഴുപതോളം കുടുംബങ്ങൾക്ക് കെ സി വൈ എൽ കോതനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ധാന്യങ്ങളും മറ്റ് ആവശ്യ സാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുകയുണ്ടായി.
Comments