കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി രോഗികൾക്ക് മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു കോവിഡ് 19 പ്രതിരോധ കാലഘട്ടത്തിൽ അവശ്യ മരുന്നുകൾക്കായി കഷ്ടപ്പെടുന്ന കാൻസർ രോഗ ബാധിതർ, മറ്റ് രോഗത്താൽ വലയുന്നവർ, നിർധന രോഗികൾ എന്നിവർക്ക് അവശ്യ മരുന്നുകൾ ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുത്തു. ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് ഫാ. ബെന്നി കന്നുവെട്ടിയേൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഗ്രാമ വികസന സമിതി പ്രസിഡന്റ്‌മാർ, സ്റ്റാഫ് അംഗങ്ങൾ, സന്നദ്ധ പ്രേവർത്തകർ എന്നിവർ നേതൃത്വം കൊടുത്തുവരുന്നു.സേനാപതി പഞ്ചായത്തിൽ കാൻസർ രോഗത്താൽ വലയുന്ന രോഗിക്ക് ജി ഡി എസ് സേനാപതി ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്നു. |