Home‎ > ‎India‎ > ‎

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

posted Jun 8, 2020, 5:42 AM by Knanaya Voice
കോട്ടയം: കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ ലഭ്യമാക്കി. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം എറണാകുളം ജില്ലകളിലായുള്ള നൂറോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കാണ് അവശ്യമരുന്നുകള്‍ ലഭ്യമാക്കിയത്. മരുന്നുകളുടെ വിതരണോദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു.  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ടോമി തോമസ്സ് നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments