കോട്ടയം: കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക കാര്‍ഷിക വിളകളുടെ വിലയിടിവിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.കെ.സി.സിയുടെ ആഹ്വാനപ്രകാരം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ സമിതി കോട്ടയം കളക്ടറേറ്റിനു മുന്‍പില്‍ നില്‍പുസമരം നടത്തി. കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, എ.കെ.സി.സി സെക്രട്ടറി തോമസ് പീടികയില്‍, കെ.സി.സി ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറത്ത്, ഇടയ്ക്കാട് ഫൊറോന പ്രസിഡന്റ് മാത്യു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. |