കോട്ടയം: ഭക്ഷ്യസ്വാശ്രയത്വം ലക്ഷ്യമിട്ട് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നടപ്പിലാക്കുന്ന തൊമ്മന്റെ കൃഷിത്തോട്ടം കാര്‍ഷിക വ്യാപന പദ്ധതിക്കു പ്രോത്സഹാനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി. 2500 പായ്ക്കറ്റ് പച്ചക്കറി വിത്തുകളാണ് ഗ്ലോബല്‍ സമിതി, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ യൂണിറ്റുകള്‍ക്കായി ലഭ്യമാക്കിയത്. കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി കെ.സി.സി അതിരൂപതാ ഭാരവാഹികള്‍ക്ക് പച്ചക്കറി വിത്തുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സെക്രട്ടറി തോമസ് പീടികയില്‍, സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയില്‍, ജോണ്‍ മുണ്ടംകാവില്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പങ്കെടുത്തു. കോട്ടയം അതിരൂപത നടപ്പിലാക്കുന്ന കാര്‍ഷികസമൃദ്ധി പദ്ധതിയോടു ചേര്‍ന്ന് അടുക്കളത്തോട്ട വ്യാപനം, ചെറുകിട കൃഷിത്തോട്ടങ്ങളുടെ വികസനം, തരിശ് ഭൂമിയിലെ കൃഷി, കാര്‍ഷിക വിത്തിനങ്ങളുടെ സമാഹരണവും കൈമാറ്റവും, മത്സ്യ-വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, ഫൊറോന യൂണിറ്റ് തലങ്ങളില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സമയബന്ധിതമായി നടപ്പിലാക്കുന്നത്. |