Home‎ > ‎India‎ > ‎

കരിങ്കുന്നം കെ.സി.വൈ.എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ മാസ്ക് വിതരണോദ്ഘാടനം നടത്തി

posted May 28, 2020, 4:00 AM by Knanaya Voice
കരിങ്കുന്നം:കൊറോണ വൈറസ് സമൂഹത്തിൽ അനശ്ചിതത്വം പടർത്തുന്ന സാഹചര്യത്തിൽ *"ഭയമല്ല ജാഗ്രതയാണ് മുഖ്യം"* എന്ന സന്ദേശം പകർന്നു കൊണ്ട് സാമൂഹിക പ്രതിബദ്ധത മുൻനിർത്തി കരിങ്കുന്നം കെ.സി.വൈ.എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനങ്ങൾ മുൻകൈയ്യെടുത്ത് ഇടവകയിലെ യുവജനങ്ങളും സന്നദ്ധപ്രവർത്തകരും തയ്ച്ചു നൽകിയ മാസ്കുകൾ വിതരണം ചെയ്തു. കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളി വികാരി റവ. ഫാ. അലക്സ് ഓലിക്കര കൂടാരയോഗ പ്രതിനിധി ശ്രീ. ബേബി ജോസഫ് മുകളേലിന് നൽകിക്കൊണ്ട് മാസ്ക് വിതരണം ഉദ്ഘാടനം ചെയ്തു. റവ.ഫാ.റ്റോബി ശൗര്യാംമാക്കിൽ , കെ.സി.വൈ.എൽ ഭാരവാഹികളായ സ്റ്റെബിൻ കാവനാൽ, റിനു ഇടയാടിൽ, ഫെമി മരങ്ങാലിൽ, തുടങ്ങിയവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി. നാലായിരത്തോളം മാസ്ക്കുകളാണ് ഇടവകയിൽ വിതരണം ചെയ്തത്.
Comments