കണ്ണങ്കര: കോട്ടയം അതിരൂപതയുടെ സാമൂഹികമുഖമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തില്‍ കണ്ണങ്കര സെന്റ് മാത്യൂസ് സ്‌കൂളിലെ നിര്‍ദ്ധനരായ അഞ്ച് കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ടെലിവിഷന്റെ സഹായത്തോടെ വിദ്യാഭാസത്തിനുള്ള അവസരമൊരുക്കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് ടെലിവിഷനുകളുടെ വിതരണം നടത്തിയത്. ബഹു. കേരള സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ടെലിവിഷനുകള്‍ വിതരണം നടത്തി. കണ്ണങ്കര പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. സിറിയക് മറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതിസ്, വാര്‍ഡ് മെമ്പര്‍ യമുന, സ്‌കൂള്‍ പ്രധാനധ്യാപിക ശ്രീമതി ജയ തോമസ്, പി. റ്റി.എ വൈസ് പ്രസിഡന്റ് പൊന്നപ്പന്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ചെറിയാന്‍ വളവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് 200 ഓളം ടെലിവിഷനുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. |