കോട്ടയം: അതിരൂപതയുടെ അഭിമാന സ്ഥാപനമായ ജ്യോതി ബുക്ക് ഹൗസ് നവീകരിച്ച ഇരുനില കെട്ടിടത്തിലേക്ക്. അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. K K റോഡിലെ മനോരമ ജംഗ്ഷനിലെ മാർ മാക്കിൽ ബിൽഡിങ്ങിൽ ആണ് പുതിയ ഇരുനില ഷോറൂം തുറന്നിരിക്കുന്നത്.റിലീജിയസ് ആർട്ടിക്കിൾസ് , ക്നാനായ ചരിത്ര പുസ്തകങ്ങൾ , പുരാതനപ്പാട്ടുകൾ, തിരുവസ്ത്രങ്ങൾ, സ്കൂൾ സ്റ്റേഷനറീസ് ,ഗിഫ്റ്റ് ഐറ്റംസ് ,ഫോട്ടോസ്റ്റാറ്റ് ഫോട്ടോ ഫ്രയിമുകൾ തുടങ്ങി അതി വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. |