Home‎ > ‎India‎ > ‎

'ജീവനം' പദ്ധതി - ഭക്ഷണ സാനിറ്ററി കിറ്റുകള്‍ ലഭ്യമാക്കി

posted Apr 13, 2020, 11:22 PM by Knanaya Voice
കോട്ടയം: കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെയും റോയല്‍ എന്‍ഫില്‍ഡിന്റെയും സഹകരണത്തോടെ കോട്ടയം ജില്ലയില്‍ നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി ഭക്ഷണ സാനിറ്ററി കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ പേരൂര്‍, സംക്രാന്തി, ഒളശ്ശ, കിഴക്കേ നട്ടാശ്ശേരി, മള്ളൂശ്ശേരി, ചെങ്ങളം, എസ്.എച്ച്. മൗണ്ട്, ചിങ്ങവനം, വാകത്താനം, പാച്ചിറ, കാരിത്താസ് എന്നിവിടങ്ങളിലെ 106 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ്  ആദ്യ ദിനത്തില്‍ ഭക്ഷണ സാനിറ്ററി കിറ്റുകള്‍ ലഭ്യമാക്കിയത്. 18 കിലോ അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പ്, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി, ജീരകം, കടുക്, കടല, ഉഴുന്ന്, പരിപ്പ്, കുക്കിംഗ് ഓയില്‍ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റും കുളി സോപ്പ്, പാത്രം കഴുകുന്ന സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, തറ തുടയ്ക്കുന്ന ലോഷന്‍, ഹാന്റ് വാഷ്, തൂവാലകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ അടങ്ങുന്ന സാനിറ്റേഷന്‍ കിറ്റും ഉള്‍പ്പെടെ 2600 രൂപയുടെ സാധനങ്ങളാണ് ഒരു കുടുംബത്തിന് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് ഗ്രാമവികസനസമിതി പ്രസിഡന്റുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്‍കി. പദ്ധതിയുടെ ഭാഗമായി വരുംദിനങ്ങളില്‍ 400 റോളം കിറ്റുകള്‍ കൂടി വിതരണം ചെയ്യും.

Comments