Home‎ > ‎India‎ > ‎

ജില്ലാ ജയിലില്‍ മാസ്‌ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

posted Mar 30, 2020, 1:57 AM by Knanaya Voice
കോട്ടയം: ജില്ലാ ജയിലില്‍ മാസ്‌ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു. രണ്ട് ലെയറുള്ള തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നവയാണ്. മാസ്‌ക് നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ ജില്ലാ ജയിലില്‍ മാസ്‌ക്, സാനിറ്റെസര്‍ നിര്‍മാണ മെഷീനുകള്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് , മാന്നാനം കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് ഡോ. പി. വിജയനു കൈമാറി. ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ പ്രമോദ്, ലയണ്‍സ് ഡിസ്ട്രിക് ചെയര്‍മാന്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.
Comments