Home‎ > ‎India‎ > ‎

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ. മാത്യു ആനിക്കുഴിക്കാട്ട് കാലംചെയ്തു

posted May 1, 2020, 12:53 AM by Knanaya Voice
കോലഞ്ചേരി: മണ്ണിന്റെ മക്കളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയ ഇടുക്കി മുൻ മെത്രാൻ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കാലം ചെയ്തു. കോലഞ്ചേരി ആ ശുപത്രിയിൽ വച്ചായിരുന്നു മരണം. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെ മൃതസംസ്‌കാരശുശ്രൂഷകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെയ് 5നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിൽ നടക്കും.
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സഹോദരരായ ആറ് വൈദികരും, നാല് സിസ്റ്റേഴ്‌സും, അഞ്ച് വിവാഹിതരുമായുള്ള കുടുംബത്തിലെ അംഗമാണ്.കത്തോലിക്കാ സഭയിൽ ദൈവവചനത്തിന് അനുസൃതമായി ധീരമായ നിലപാടുകളെടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത
Comments