Home‎ > ‎India‎ > ‎

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയിലെ പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

posted May 23, 2020, 5:10 AM by Knanaya Voice   [ updated May 23, 2020, 5:22 AM ]
ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പളളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ.ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ കൊവിഡ് 19ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റേയും സഭയുയുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു 2020 മെയ് 24 ഞായറാഴ്ച രാവിലെ 7 മണിക്ക് നടത്തപ്പെടുന്നു.  ഇടവക സമൂഹത്തിന് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകാന്‍ സാധിക്കും. ഞായറാഴ്ചത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക.
വികാരി
റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍.               KVTV LIVE             

Comments