ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നടത്തുക. വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. |