കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന കുടുംബ മിത്ര പദ്ധതിയുടെ ഭാഗമായി ഹൈറേഞ്ച് മേഖലയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ഭക്ഷണ കിറ്റകുള്‍ ലഭ്യമാക്കി. ഹൈറേഞ്ച് മേഖലയിലെ പടമുഖം, തടിയമ്പാട്, ചക്കുപള്ളം, കട്ടപ്പന, തെള്ളിത്തോട്, പൂതാളി, എന്‍.ആര്‍ സിറ്റി, സേനാപതി, ബൈസണ്‍വാലി എന്നീ ഗ്രാമങ്ങളില്‍ വിതരണം ചെയ്യുന്നതിനായി 450 കിറ്റുകളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കൈമാറിയത്. അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ് എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. |