കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹെയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, മുനിസിപ്പാലിറ്റി സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ഭക്ഷണ പൊതികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. കൂടാതെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ വിവിധ ക്യാമ്പുകളിലായി കഴിയുന്ന നൂറോളം പേര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. |