Home‎ > ‎India‎ > ‎

എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി കെ.എസ്.എസ്.എസ്

posted Jun 4, 2020, 5:04 AM by Knanaya Voice
കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ച് എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. ജില്ലയിലെ 1000 കുടുംബങ്ങള്‍ക്ക് 900 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, പരിപ്പ്, ചെറുപയര്‍, കടല, ആട്ട, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, സണ്‍ഫല്‍വര്‍ ഓയില്‍, കുളി സോപ്പ്, പാത്രം കഴുകുന്ന ബാര്‍, ഉപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കിറ്റുകളുടെ വിതരണം ആരംഭിക്കും
Comments