Home‎ > ‎India‎ > ‎

ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിൻ്റെ കരുതൽ മാതൃകാപരമെന്ന്കോട്ടയം മുനിസ്സിപ്പൽ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി .

posted Apr 7, 2020, 2:05 AM by Knanaya Voice
കോട്ടയം: ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിൻ്റെ കരുതൽ മാതൃകാപരമെന്ന്കോട്ടയം മുനിസ്സിപ്പൽ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാലി മാത്യു. മുനിസിപ്പാലിറ്റിയുടെ  നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സമൂഹ അടുക്കളയിലേക്ക് അവശ്യമായ അരിയും പല വ്യഞ്ജന സാധനങ്ങളും പച്ചക്കറികളും KCC അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ നല്കിയത് ഏറ്റു വാങ്ങുകയായിരുന്നു ചെയർപേഴ്സൺ. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞുമോൻ . K. മേത്തർ, കൗൺസിൽ അംഗങ്ങളായ T.C.റോയി , സനൽ കാണക്കാരി, രാധാകൃഷ്ണൻ കോയിക്കൽ, വിനു. R .മോഹൻ, മുനിസിപ്പൽ സെക്രട്ടറി സുരേഷ് കുമാർ ,ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ ,  KCC അതിരൂപതാ പ്രസിഡണ്ട് ശ്രീ. തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ ,ട്രഷറർ Dr. ലൂക്കോസ് പുത്തൻപുരക്കൽ ,വൈസ് പ്രസിഡണ്ട് തോമസ് അരയത്ത് , AICU പ്രതിനിധി തോമസ് അറക്കത്തറ  എന്നിവർ പങ്കെടുത്തു.
Comments