Home‎ > ‎India‎ > ‎

ഡൽഹി ക്നാനായക്കാരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ ഒരു സഭാ സംവിധാനം നിലവിൽവന്നു.

posted Mar 28, 2020, 8:43 PM by Saju Kannampally
ഡൽഹി ക്നാനായക്കാരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ ഒരു സഭാ സംവിധാനം 22 മാർച്ച്‌ 2020-ൽ നിലവിൽവന്നു.
ഇത് സഭ കൂട്ടായ്മ വർദ്ധിപ്പിക്കുന്നതിനും തങ്ങളുടെ പൈതൃകം കാത്തു സംരക്ഷിച്ചുപോരുന്നതിനും കൂടുതൽ സഹായകമാകുമെന്ന് ഡൽഹി ക്നാനായ മക്കൾ ഉറച്ചുവിശ്വസിക്കുന്നു.

1970 മുതൽ ഡൽഹി നിവാസികളായ ക്നാനായകാർക്ക് സ്വന്തമായ സഭാസംവിധാനം ആഗ്രഹിച്ചിരുന്നതാണ്. അന്നുമുതൽ കാനോൻ നിയമപരിധിയിൽ ഉൾക്കൊള്ളിച്ച് സ്വയംഭരണ സംവിധാനത്തിന് വേണ്ടി കോട്ടയം അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും, ഡൽഹിയിൽ സേവനം ചെയ്ത വൈദികരും, ഡൽഹിയിലെ അൽമായ സഹോദരങ്ങളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ സ്ഥാപിതമായിരിക്കുന്ന ക്നാനായ Chaplaincy സംവിധാനം. കാനോൻ നിയമപ്രകാരം ഇടവക സംവിധാനം ഒരു അതിർത്തി പരിധിയെ സൂചിപ്പിക്കുമ്പോൾ Chaplaincy എന്നത് കത്തോലിക്കാ സഭയിലെ ഒരു പ്രത്യേക വിഭാഗത്തിലുള്ള അജഗണത്തിനുവേണ്ടിയുള്ളസഭാ സംവിധാനമാണ്.

കോട്ടയം അതിരൂപതയിലെ അംഗത്വം സംബന്ധിച്ച് അതിരൂപത നിയമാവലിയിൽ പറയുന്ന മാനദണ്ഡം അനുസരിച്ച് തന്നെയായിരിക്കും ക്നാനായ Chaplaincy- യുടെ അംഗത്വവും. ചരിത്രപരവും
പുരോഗമനപരവുമായ ഈ തീരുമാനം ക്നാനായ സമുദായാംഗങ്ങൾക്ക് നല്കപ്പെടുന്ന ആത്മീയവും സഭാപരമാവുമായ സംവിധാനമാണ്. പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള
ക്നാനായ പാരമ്പര്യത്തെയും പൈതൃകത്തെയും നിലനിർത്തുന്നതിനുള്ള ഒരു സംവിധാനമാണ്. ഇത് കാനോൻനിയമവും സീറോ മലബാർസഭയുടെയും കോട്ടയം അതിരൂപതയുടെയും നിയമാവലിക്കനുസൃതമായി പ്രവർത്തിക്കുന്നതാണ്.

ക്നാനായ Chaplaincy- യുടെ കീഴിൽ സ്ഥാപിക്കുന്ന പള്ളികൾക്ക് സാധാരണ ഇടവകയുടെ എല്ലാവിധ പ്രവർത്തന സ്വാതന്ത്ര്യവുമുള്ളവയാണ്. ഇതിന്റെ സർവ്വ സ്വത്തുക്കളുടെയും, ഭൗതികവും നിയമപരവുമായ അധികാരവും, ഭരണചുമതലയും കോട്ടയം അതിരൂപതയ്ക്ക് മാത്രമാണ്.

നിലവിലുള്ള സഭാധികാരപരിധി കണക്കിലെടുത്ത് ഫരിതബാദ് രൂപതക്കാണ് ഡൽഹിയിൽ ക്നാനായ Chaplaincy നൽകാനുള്ള അധികാരം. അതനുസരിച്ച് ഫരീദബാദ് രൂപത ആർച്ച് ബിഷപ്പ്
മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് പുറപ്പെടുവിച്ചിട്ടുള്ള കൽപ്പന 22 മാർച്ച്‌ 2020 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു.

ആവശ്യമെങ്കിൽ ക്നാനായ Chaplaincy ഫരിതബാദ് രൂപതയുടെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിർത്തിക്കുള്ളിൽ മുഴുവൻ വ്യാപിപ്പിക്കാനുള്ള അധികാരം ഡൽഹി ക്നാനായ കാത്തലിക് മിഷനും (DKCM) കോട്ടയം അതിരൂപതയ്ക്കും ഉണ്ട്. ക്നാനായ Chaplaincy- യുടെ പ്രഥമ Chaplains ആയി ഫാദർ ചാക്കോച്ചൻ വണ്ടൻകുഴിയിൽ ഫാദർ ജോസഫ് വെള്ളാപ്പള്ളികുഴിയിൽ എന്നിവർ നിയമിതരായി.


നിലവിലെ DKCM പ്രസിഡന്റ് Dr.CT അബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻകാല പ്രസിഡന്റുമാർ, ഇതര സംഘടനകൾ, വൈദികർ, സിസ്റ്റേഴ്സ്, ഡൽഹിയിലെ ക്നാനായ മക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെയും പ്രാർത്ഥനയുടേയും ഫലമാണ് നിലവിൽ നമുക്ക് ലഭിച്ചിരിക്കുന്ന ക്നാനായ Chaplaincy.
Comments