Home‎ > ‎India‎ > ‎

ഭിന്നശേഷിയുള്ളവര്‍ക്ക് പലവ്യജ്ഞന കിറ്റുകള്‍ ലഭ്യമാക്കി

posted May 26, 2020, 11:44 PM by Knanaya Voice
കോട്ടയം: കോവിഡ് 19 ലോക് ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പലവ്യജ്ഞന കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായിട്ടാണ് പലവ്യജ്ഞന കിറ്റുകള്‍ ലഭ്യമാക്കിയത്. കാരിത്താസ്, എസ്.എച്ച് മൗണ്ട്, കുമാരനെല്ലൂര്‍, കിഴക്കേനട്ടാശ്ശേരി എന്നീ ഗ്രാമങ്ങളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് ഉപ്പ്, പഞ്ചസാര, തേയിലപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ജീരകം, കടുക്, പാമോയില്‍, കടല, പയര്‍, ആട്ട, റവ എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്.
Comments