Home‎ > ‎India‎ > ‎

ഭക്ഷ്യസുരക്ഷയ്ക്കായി അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

posted May 29, 2020, 4:54 AM by Knanaya Voice
കോട്ടയം: കേവിഡ് 19 പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അടുക്കളത്തോട്ട വ്യാപന പദ്ധതി നടപ്പിലാക്കുന്നു. പുതുജീവനം എന്ന പേരില്‍ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന കാര്‍ഷിക വികസന പാക്കേജിന്റെ ഭാഗമായി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള ആറായിരത്തോളം കുടുംബങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പയര്‍, വെണ്ട, തക്കാളി, പടവലം, വഴുതന, മുളക്, ചീര, പാവല്‍ എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി വിത്തുകളുടെ കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. കോട്ടയം അതിരൂപതയിലെ വനിതാ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയോഷനുമായി സഹകരിച്ച് അതിരൂപതാ അംഗങ്ങള്‍ക്കും കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങള്‍ക്കുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. ഗ്രേയിസണ്‍ വേങ്ങയ്ക്കല്‍  എന്നിവര്‍ സന്നിഹിതരായിരുന്നു. ഏറ്റവും മികച്ച അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും കെ.എസ്.എസ്.എസ് നല്‍കുന്നതാണ്.

Comments