Home‎ > ‎India‎ > ‎

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

posted Jun 26, 2020, 4:33 AM by Knanaya Voice
കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ലഭ്യമാക്കിയത്. ബിവി 380 ഇനത്തില്‍പ്പെട്ട 25 കോഴികളും മേല്‍ക്കുരയോടുകൂടിയ കൂടും ഉള്‍പ്പെടെ  6 ലക്ഷം രൂപയുടെ യൂണിറ്റുകളാണ് വിതരണം ചെയ്തത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

Comments