Home‎ > ‎India‎ > ‎

ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

posted Apr 1, 2020, 9:58 PM by Knanaya Voice
കോട്ടയം:  കോവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി  കോട്ടയം - ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ എസ്. എച്ച് മൗണ്ടിലെയും കോട്ടയം ടൗണിലെ ശാസ്ത്രിറോഡിനോട് ചേര്‍ന്നും കോട്ടയം ഫയര്‍ സ്റ്റേഷനു സമീപത്തുമായി താമസിക്കുന്ന  അതിഥി തൊഴിലാളികള്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിലിയിലെ രണ്ടാം വാര്‍ഡിലെ പൊയ്കപ്പുറം കോളനിയിലെ ആളുകള്‍ക്കുമായാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കെ.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോയി ഊന്നുകല്ലേല്‍, കോട്ടയം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധി ബൈജു ജെ എന്നിവര്‍ ഭക്ഷണപ്പൊതികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. ഭക്ഷണപ്പൊതികളുടെ വിതരണത്തോടൊപ്പം മാസ്‌ക്കുകളും ഹാന്‍ഡ് വാഷ് കിറ്റുകളും കെ.എസ്.എസ്.എസ് ന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി വരുന്നു. 

Comments