എല്ലാം പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രമുള്ള ക്നാനായ സമുദായ മക്കൾക്ക് ഇന്ന് നേരിടുന്ന പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്ത് ഉണ്ട് അതിനുളള കൃപ ദൈവം നൽകിയിട്ടുണ്ട് എന്ന് അമേരിക്കയിലെ ക്നാനായ റീജിയൺ വികാരി ജനറൽ ഫാ തോമസ്സ് മുളവനാൽ ന്റെയും ഫൊറോന വികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും കെ സി സി എൻ എ പ്രസിഡന്റിന്റെയും പങ്കാളിത്തത്തോടെ നടത്തിയ വീഡിയോ കോൺഫ്രൻസ് മീറ്റിംഗിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. കൂടുതൽ ഉൾക്കാഴ്ചയും ഹൃദയം തുറക്കാനും ദൈവത്തോട് കൂടുതൽ അടുക്കുവാനും അങ്ങനെ നഷ്ടപ്പെട്ട നന്മയെ തിരിച്ച് പിടിക്കാൻ ദൈവം തന്ന ഒരു അവസരമായി ഈ പ്രതിസന്ധിയെ കാണണം എന്ന് ഓർമ്മിപ്പിച്ചു . നമ്മുടെ പൂർവ്വികർ നല്ല മനസ്സോടെ ആ കാലഘട്ടത്തിലെ പ്രതിസന്ധികളെ സ്വീകരിച്ചതാണ് നമ്മുടെ സമുദായത്തെയും കുടുംബങ്ങളെ മുന്നോട്ട് ശക്തമായി നയിച്ചത്. അവരിൽ നിന്ന് ആ നല്ല പാഠങ്ങൾ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കണം . ലോകം ഇതിന് മുമ്പും പലവിധത്തിലുള്ള വിഷമ ഘട്ടത്തിലൂടെ കടന്നു പോയപ്പോഴും മുന്നോട്ട് കരുത്തോടെ പോയി എന്നത് നമ്മൾ മറക്കരുത് ' അതോടൊപ്പം മലയാളികൾ എന്ന നിലയിൽ ഏറെ അഭിമാനം കൊള്ളാൻ കേരളത്തിന്റെ പ്രവർത്തനം വഴി സാധിച്ചു . അതിനാൽ നമ്മുക്ക് അതിജീവിക്കാൻ സാധിക്കും എന്ന സുഭാപ്തി വിശ്വാസം നമ്മിൽ നിറച്ച് ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ട് സാധിക്കട്ടെ എന്നും സമുദായം എന്നും കൂടെ ഉണ്ടാകും എന്നും അഭിവന്ദ്യ പിതാവ് പങ്കുവെച്ചു . |