Home‎ > ‎India‎ > ‎

അശരണര്‍ക്ക് ആശ്വാസമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

posted Mar 30, 2020, 10:44 PM by Knanaya Voice
തടിയമ്പാട്: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്  സൊസൈറ്റിയുടെയും തടിയമ്പാട് കെ സി വൈ എല്‍ യൂണിറ്റിന്റേയും നേതൃത്വത്തില്‍ ഇടുക്കി പോലീസ് സ്റ്റേഷനുമായി സഹകരിച്ചു് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ പൈനാവ് 56 കോളനി വാസികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് 19 പകര്‍ച്ച വ്യാധിയെ ത്തുടര്‍ന്ന് പുറത്തിറങ്ങാനും പണിക്കു പോകുവാനും സാധിക്കാതെ വന്ന നിര്‍ധനരായ കോളനി വാസികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ജയന്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ളാച്ചേരേിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അമ്മിണി ജോസഫ്, കെ സി വൈ എല്‍ തടിയമ്പാട് യൂണിറ്റ് പ്രസിഡന്റ്  ഡിന്‍സ് സൈമണ്‍, സജി കടലക്കല്‍ എന്നിവര്‍ പങ്കെടുത്തു.


Comments