മള്ളൂശ്ശേരി : ലോകമെമ്പാടും വ്യാപിച്ച കോവിഡ് 19 മഹാമാരിയോട് മാസങ്ങളായി പൊരുതി നിന്ന് ലോക ജനതക്ക് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ കുടുംബാംഗങ്ങളിൽ നിന്നും അകന്ന് നിന്ന് ത്യാഗമനോഭാവത്തോടു കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മള്ളൂശ്ശേരി ഇടവക അംഗങ്ങളായ ആരോഗ്യ പ്രവർത്തകർക്കും, ലോകമെമ്പാടും ഉള്ള ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, മറ്റു ജീവനക്കാർ എന്നിവരെ സമർപ്പിച്ച് പ്രത്യേകം വിശുദ്ധ കുർബാന അർപ്പിച്ചു .അതിന് ശേഷം മള്ളൂശ്ശേരി സെൻ്റ് തോമസ് ക്നാനയ കത്തോലിക്ക പള്ളിയുടെ കുരിശുപള്ളിയിൽ തിരി തെളിച്ചു കൊണ്ട് ബഹു: വികാരി ഫാ:സൈജു പുത്തൻപറമ്പിൽ, KCC,KCWA,KCYL ഭാരവാഹികളായ ജോസ്‌മോൻ പുഴക്കരോട്ട്,ലില്ലി മാത്യു പൂവന്തറ, ജോസ് ജെയിംസ് പനമറ്റത്തിൽ, കൈക്കാരൻ തോമസ് കുര്യൻ പറമ്പേട്ട് എന്നിവർ ആദരവ് പ്രകടിപ്പിച്ചു. |