Home‎ > ‎India‎ > ‎

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും കരുതല്‍ ഒരുക്കി കൊഗ്‌നീസന്റ് ഫൗണ്ടേഷനും കെ.എസ്.എസ്.എസും

posted Jun 20, 2020, 7:05 AM by Knanaya Voice
കോട്ടയം: കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും കരുതല്‍ ഒരുക്കി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും.  സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പേഴ്സണല്‍ പ്രൊട്ടക്റ്റീവ്  എക്യൂപ്മെന്റുകളും കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനായിയുള്ള മെഡിക്കല്‍ ഉപകരണങ്ങളുമാണ് ലഭ്യമാക്കുന്നത്. കോട്ടയം, എറണാകുളം ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലേയ്ക്കും പത്തനംതിട്ട ജില്ലാ താലൂക്ക് ആശുപത്രിയിലേയ്ക്കുമായാണ് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നത്. മൂന്ന് ജില്ലകളിലായി 29 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്. കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് ലഭ്യമാക്കുന്ന കിറ്റുകള്‍ ഇന്ന് രാവിലെ 10.30 ന് കോട്ടയം കളക്‌ട്രേറ്റില്‍ വച്ച് ഭക്ഷ്യ-സിവില്‍-സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഏറ്റുവാങ്ങും. തോമസ് ചാഴികാടന്‍ എം. പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, കോട്ടയം ജില്ല കലക്ടര്‍ എം. അഞ്ജന ഐ.എ.എസ്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ റ്റി.കെ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. പി.പി മോഹനന്‍, അസി. ആര്‍.എം.ഒ ഡോ. ലിജോ മാത്യു, കെ,എസ്.എസ്.എസ് എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പി.പി.ഈ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് ലഭ്യമാക്കുന്നത്. 

Comments