Home‎ > ‎India‎ > ‎

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി N95 മാസ്‌ക്കുകള്‍ ലഭ്യമാക്കി

posted May 15, 2020, 1:38 AM by Knanaya Voice
കോട്ടയം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ്ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി N95 മാസ്‌ക്കുകള്‍ ലഭ്യമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിട്ടുള്ള പേഴ്‌സണല്‍ പ്രോട്ടക്റ്റീവ് എക്യുമെന്റ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഹാന്റ് വാഷ് കിറ്റുകള്‍ എന്നിവ ലഭ്യമാക്കിയതിന്റെ തുടര്‍ച്ച ആയിട്ടാണ് N19 മാസ്‌ക്കുള്‍ ലഭ്യമാക്കിയത്. മാസ്‌ക്കുകള്‍ കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസിന് കൈമാറി.
Comments