കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകുന്നതിന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ജനപങ്കാളിത്തമില്ലാതെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ദൈവജനത്തിനായി ഓശാന ഞായറാഴ്ച വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. |