Home‎ > ‎Europe/Ociana/Gulf‎ > ‎

യു.കെ ക്‌നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീകരിച്ചു.

posted May 25, 2020, 4:11 AM by Knanaya Voice
യു.കെ.യിലെ ഓരോ ക്‌നാനായ മക്കള്‍ക്കും താങ്ങായി പ്രത്യേകിച്ച്‌ കൊറോണ വ്യാധിയുടെ പിടിയിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി പതിനഞ്ച്‌ ക്‌നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീകരിച്ചു. 10-05-2020 ല്‍ നമ്മുടെ പിതാക്കന്മാരും യു.കെ.യിലെ വൈദീകരും പ്രതിനിധികളും ചേര്‍ന്ന്‌ സൂം മീറ്റിംഗില്‍ മൂന്നുതലങ്ങളില്‍ ഹെല്‍പ്പ്‌ ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരുന്നു. ഒന്നാമതായി നാഷണല്‍ തലത്തില്‍ ക്‌നാനായ വികാരി ജനറാളും വൈദികരും അത്മായ സംഘടനാ ഭാരവാഹികളും ഉള്‍പ്പെടുന്നു. രണ്ടാമതായി യു.കെ.യിലുള്ള നമ്മുടെ ക്‌നാനായ മിഷനുകളെ താഴെപ്പറയുന്ന അഞ്ചു റീജിയനുകളായി തിരിക്കുകയും വൈദീകരേയും കൈക്കാരന്മാരെയും ഉള്‍പ്പെടുത്തി അഞ്ച്‌ റീജിയണല്‍ ഹെല്‍പ്പ്‌ഡെസ്‌ക്‌ രൂപീകരിക്കുകയും ചെയ്‌തു.

 1. മാര്‍ കുന്നശ്ശേരി റീജിയണ്‍ (സെന്റ്‌ സ്റ്റീഫന്‍ & ഹോളി ഫാമിലി മിഷന്‍സ്‌)
 2. മാര്‍ മാക്കില്‍ സേര്‍വന്റ്‌ ഓഫ്‌ ഗോഡ്‌ റീജിയണ്‍ (സെന്റ്‌ മേരീസ്‌, സെന്റ്‌ തോമസ്‌ & സെന്റ്‌ പയസ്‌ ടെന്‍ത്‌ മിഷന്‍സ്‌)
 3. മാര്‍ തറയില്‍ റീജിയണ്‍ (ക്രൈസ്റ്റ്‌ ദ കിംഗ്‌, സെന്റ്‌ ജൂഡ്‌ &സെന്റ്‌ മിഖായേല്‍ മിഷന്‍സ്‌)
 4. മാര്‍ ചൂളപ്പറമ്പില്‍ റീജിയണ്‍ (സെന്റ്‌ ജോര്‍ജ്‌, ഹോളി കിംഗ്‌സ്‌ & സെന്റ്‌ ആന്റണി മിഷന്‍സ്‌
) 5. ഫാ. പൂതത്തില്‍ സേര്‍വന്റ്‌ ഓഫ്‌ ഗോഡ്‌ (സെന്റ്‌ ജോസഫ്‌, സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍, സെന്റ്‌ പോള്‍ & സെന്റ്‌ തെരേസാസ്‌ ഓഫ്‌ കല്‍ക്കട്ട മിഷന്‍സ്‌)

മൂന്നാമതായി, മിഷന്‍ / ഇടവക തലത്തില്‍ പ്രീസ്റ്റ്‌- ഇന്‍ ചാര്‍ജ്‌, പാരീഷ്‌ കൗണ്‍സില്‍ / അഡ്‌ഹോക്ക്‌ കമ്മറ്റിയും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഹെല്‍പ്പ്‌ ഡെസ്‌കിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി സമീപകാലത്ത്‌ യു.കെ.യില്‍ വന്നിട്ടുള്ളവര്‍ക്ക്‌ അടിയന്തിര ആവശ്യങ്ങള്‍ക്കും ജോലിക്കുമുള്ള സഹായവും നല്‍കുന്നതും, ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന മറ്റ്‌ കുടുംബങ്ങള്‍ക്ക്‌ ഭക്ഷണവും സഹായവും അനുബന്ധ സഹായവും ആധ്യാത്മികമായ ക്രമീകരണങ്ങളും ഒരുക്കുക എന്നതായിരിക്കും. ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ അതാത്‌ മിഷന്‍ മേഖലകളിലുള്ള എല്ലാവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നടപ്പാക്കുവാന്‍ ശ്രമിക്കും. മിഷന്‍, റീജിയണ്‍ നാഷണല്‍ തലങ്ങളില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ ഈ സേവനങ്ങള്‍ നമുക്ക്‌ ലഭ്യമാകുവാന്‍ ഈ മെസേജിനോടൊപ്പം താഴെ Flyer ല്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌
Comments