ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയങ്ങളിൽ, ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഓൺലൈൻ ടിക്‌ടോക് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു .. ലോകത്തെവിടവയുമുള്ള മലയാളി സുഹൃത്തുക്കൾക്ക്, പ്രായഭേദമെന്യേ ആൺ പെൺ ട്രാൻസ്ജൻഡേഴ്സ് ഭിന്നശേഷിയുള്ളവർ എന്നീ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ ഈ ഓൺലൈൻ ടിക്‌ടോക് വീഡിയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .. അതോടൊപ്പം തന്നെ ലോകത്തെവിടെയുമുള്ള, ഭിന്നശേഷിയുള്ള മലയാളികൾക്ക് വേണ്ടി മാത്രമായി ചില മത്സരങ്ങളും സംഘടിപ്പിക്കുന്നു .. മിമിക്രി, (2 മിനിറ്റ്) ചിത്രരചനാ ചലച്ചിത്രഗാനാലാപനം എന്നിവയാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 82817 93567, 9207773300, 8089892530 എന്നീ നമ്പറുകളിലേക്ക് 2020 മെയ് 15 നു വൈകുന്നേരം 6 മണിക്ക് മുന്നെയായി വീഡിയോ വാട്സാപ്പിലൂടെ അയച്ചു തരേണ്ടതാണ് . ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മലയാളി സുഹൃത്തുക്കൾ, മേൽ പറഞ്ഞ 3 ഇനങ്ങളിൽ പെടാത്ത ഏതെങ്കിലും മേഖലകളിൽ പ്രത്യേകമായ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിൽ , അത്തരം കഴിവുകളും ഇവിടെ പങ്കുവെയ്ക്കാവുന്നതാണ് . വെല്ലുവിളകളെ പൊരുതി തോൽപിക്കുവാൻ മനസ്സ് കാണിക്കുന്ന അത്തരക്കാരെ അംഗീകരിക്കുന്നതിനായി, ഏറ്റവും വ്യത്യസ്തമായി തിരഞ്ഞെടുക്കുന്ന അവരുടെ കഴിവുകളിൽ ഒന്നിന് സ്പെഷ്യൽ ജ്യുറി അവാർഡ് നല്കുന്നതുമായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള ലൈക്സ് , ഷെയർ , കമെന്റ്സ് എന്നിവ ഫലപ്രഖ്യാപനത്തിന് പരിഗണിക്കുന്നതല്ല .. സമൂഹത്തിൽ പലപ്പോഴും ഒറ്റപെട്ടു പോകുന്ന ട്രാൻസ്ജൻഡേഴ്സ് , ഭിന്നശേഷിക്കാർ എന്നിവരെ കൂടി ഒപ്പം ചേർത്തു, മുന്നോട്ട് കൊണ്ട് വരിക എന്നതാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതെന്ന് സംഘടകരായ KCYL ഇടക്കാട്ട് ഫൊറോനാ, ട്രാവൽ എംബസി, കൂടെ എന്നീ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു മത്സരങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 82817 93567 9207773300 8089892530 |
Home > Europe/Ociana/Gulf >