Home‎ > ‎Europe/Ociana/Gulf‎ > ‎

UKKCA യുടെ പുരാതനപ്പാട്ട് ചലഞ്ച് നെഞ്ചോട് ചേർത്ത് വിജയിപ്പിച്ച് UK യിലെ സമുദായ സ്നേഹികൾ

posted May 23, 2020, 2:58 AM by Knanaya Voice
UKKCA സംഘടിപ്പിച്ച ലോക്ക് ഡൗൺ വീഡിയോ പുരാതനപ്പാട്ട് ചലഞ്ച് മത്സരത്തിന് ലഭിച്ചത് ആവേശപൂർണ്ണമായ പ്രതികരണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന ദിവസമായ May 22 നാണ് ഏറ്റവും കൂടുതൽ entry കൾ ലഭിച്ചത്. മുതിർന്നവർക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിൻ്റെ വിജയമാണ് 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള പുരാതനപ്പാട്ട് മത്സരത്തിന് പ്രേരണയായത്. ക്നാനായ സമുദായത്തിൻ്റെ തനിമയും പാരമ്പര്യങ്ങളും ആചാരങ്ങളും വിളിച്ചോതുന്ന പുരാതനപ്പാട്ടുകൾ പുതിയ തലമുറയ്ക്കും പരിചിതമാക്കുക എന്നത് ഈ മത്സരത്തിൻ്റെ ഒരു ലക്ഷ്യമായിരുന്നു. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കൊച്ചു കുട്ടികൾ വളരെ സ്പഷ്ടമാക്കും. സ്ഥുടമായും പുരാതനപ്പാട്ടുകൾ ആലപിക്കുന്നത് സമുദായ സ്നേഹം മക്കളിലേക്ക് പകർന്നേകാനുള്ള മാതാപിതാക്കളുടെ  ആഗ്രഹത്തിൻ്റെ ഉത്തമോദാഹരണമായി. മത്സരമേറ്റെടുത്ത് വിജയിപ്പിച്ച മുഴുവൻ കുട്ടികൾക്കും അവരെപ്രോൽസാഹിപ്പിച്ച മാതാപിതാക്കൾക്കും UKKCA പ്രസിഡൻ്റ് തോമസ് ജോൺ വാരികാട്ട്, വൈസ് പ്രസിഡൻറ് ബിജി മാങ്കൂട്ടത്തിൽ, സെക്രട്ടറി ജിജി വരിക്കാശ്ശേരി, ജോയൻ്റ് സെക്രട്ടറി ലുബി മാത്യൂസ് വെള്ളാപ്പള്ളി, ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ, ജോയൻറ് ട്രഷറർ  എബി ജോൺ കുടിലിൽ അഡ്വൈസേഴ്സ്  ആയ തോമസ് തൊണ്ണം മാവുങ്കൽ, സാജുലൂക്കോസ് പാണ പറമ്പിൻ എന്നിവർ നന്ദി അറിയിച്ചു.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

Comments