കൊറോണ വൈറസിന്റെ അതിപ്രസരത്തിൽ നമ്മുടെ ഗ്രേറ്റ് ബ്രിട്ടണിലും മൂന്ന് ആഴ്ചകൾ കൂടി ലോക് ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നു. നമ്മുടെ നിരവധി കുടുംബൾ ഇപ്പോഴും Self Isolation നിലും, കുറച്ചു പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്. എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു.ആധുനീക ലോകരാജ്യങ്ങളെല്ലാം നേരിടുന്ന ഈ മഹാവിപത്തിനെ നമ്മുടെ സമുദായ അംഗങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരിയ്ക്കുന്നതിനായി UKKCA,14 വയസ്സിനു മുകളിലുള്ള നമ്മുടെ യൂണിറ്റ് അംഗങ്ങൾക്കായി ഓൺലൈൻ ലോക്ക് ഡൗൺ ചലഞ്ച് വീഡിയോ പ്രസംഗ മത്സരം നടത്തുന്നു. ഈ ലോക്ക് ഡൗൺ കാലത്തും കർമ്മനിരതരാകൂ, തുടച്ചു മാറ്റു ഈ വൈറസിനെ. വിഷയം: "കൊറോണ വൈറസും ആധുനീക ലോകവും" (Coronavirus and the modern world) നിബന്ധനകൾ: *ഭാഷ: മലയാളം or ഇംഗ്ലീഷ്. *സമയം: പരമാവധി 7 മിനിററ്. *മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തിയുടെ Video format entry കൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു. *UKKCA യൂണിറ്റ് അംഗങ്ങൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാനാവു. *14 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. *ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അനുവദിയ്ക്കുന്നതല്ല. *ലഭിക്കുന്ന ഓരോ എൻട്രികളും ക്നാനായ സമുദായവുമായി ബന്ധപ്പെട്ട നമ്മുടെ ഇലക്ട്രോണിക് മീഡിയ ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യുന്നതാണ്. *ഏപ്രിൽ 19 ഞായറാഴ്ച മുതൽ മെയ് 10 ഞായറാഴ്ച വരെ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. * ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്ക് UKKCA യുടെ അടുത്ത പൊതു പരിപാടിയിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്. *ജൂറിയുടെ തീരുമാനം അന്തിമമായിരിയ്ക്കും. *നിങ്ങളുടെ എൻട്രികൾ ukkca345@gmail.com എന്ന Email വഴിയോ, 07861667386 എന്ന WhatsApp നമ്പറിലേക്കോ അയച്ചുകൊടുക്കേണ്ടതാണ്. എന്ന് സെൻട്രൽ കമ്മറ്റിയ്ക്കു വേണ്ടി, |
Home > Europe/Ociana/Gulf >