Home‎ > ‎Europe/Ociana/Gulf‎ > ‎

സാന്ത്വനമേകി വീണ്ടും യു.കെ.കെ.സി.എ; ഇന്റര്‍നാഷണല്‍ സ്റ്റുഡൻസ് ഹെല്‍പ്‌ലൈന്‍ രൂപീകരിച്ചു.

posted May 20, 2020, 2:26 AM by Knanaya Voice
യു കെ യിൽ തുടരുന്ന ലോക്ക് ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായമേകാൻ UKKCA International Students Helpline രൂപീകരിച്ചു. യു കെ യിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഉപരി പഠനത്തിനെത്തിയ വിദ്യാർത്ഥികളിൽ പലരും ദുരിതമനുഭവിക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് UKKCA അടിയന്തിരമായി ഇൻ്റർനാഷണൽ സ്റ്റുഡൻസ് ഹെൽപ് ലൈൻ രൂപീകരിച്ചത്.യൂണിവേഴ്സിറ്റികൾ അടഞ്ഞുകിടക്കുന്നതുകൊണ്ടും ചെയ്തു കൊണ്ടിരുന്ന പാര്ട്ട് ടൈം ജോലികൾ നഷ്ടപ്പെട്ടതുകൊണ്ടും, വിസ കാലാവധി അവസാനിച്ചതുകൊണ്ടുമൊക്കെ വലയുന്ന വിദ്യാർത്ഥികൾക്ക് തണലാവാനുള്ള ശ്രമമാണ് യു കെ കെ സി എ നടത്തുന്നത്.

കൊറോണ വൈറസ് യു കെയിൽ വ്യാപിക്കുന്ന സമയത്ത് യു കെ കെ സി എ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ helpline രൂപീകരിച്ച് യൂണിറ്റുകളിലൂടെ നിരവധി കുടുംബങ്ങൾക്ക് സഹായമെത്തിച്ചിരുന്നു. യു കെ കെ സി എ നടത്തുന്ന ലോക്ക് ഡൗൺ പ്രസംഗ മത്സരത്തിനും പുരാതനപ്പാട്ട് മത്സരത്തിനും ആവേശപൂർണ്ണമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിൽ യുകെകെസിഎയുടെ 51 യൂണിറ്റ് ഭാരവാഹികളെയും കോട്ടയം രൂപതാ മെത്രാൻമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പണ്ടാരശ്ശേരിൽ, കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ Zoom യോഗത്തിൽ ഓരോ യൂണിറ്റിലേയും ഭാരവാഹികൾ അവരവരുടെ യൂണിറ്റിലെ സ്ഥിതിഗതികൾ വ്യക്തമാക്കുകയുണ്ടായി.

 യു കെ കെ സി എ ഇൻ്റർനാഷണൽ സ്റ്റുഡൻസ് ഹെൽപ് ലൈനിലൂടെ സഹായം ആവശ്യമുള്ളവർ ദേശീയ കമ്മറ്റിയംഗങ്ങളായ  ശ്രീ തോമസ് ജോൺ വാരിക്കാട്ട്, Ph: 07949706499ശ്രീ ബിജി മാങ്കൂട്ടത്തിൽ. Ph: 0773757 16 15,ശ്രീ ജിജി വരിക്കാശ്ശേരിൽ, Ph: O7861 667386  ശ്രീ ലൂബി മാത്യൂസ് വെള്ളാപ്പള്ളിൽ, ph: 078862637 26 ശ്രീ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ, Ph: 07940409924,  ശ്രീ എബി ജോൺ കുടിലിൽ, Ph: 07775864806 ശ്രീ തോമസ് ജോസഫ് തൊണ്ണം മാവുങ്കൽ , ph: 07737909395, ശ്രീ സാജു ലൂക്കോസ് പാണപറമ്പിൽ, Ph: 0747477 2271 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
Comments