കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 10 വെളളിയാഴ്ച്ച വൈകിട്ട് 6 PM ന് (UAE Time) യുവജന ദിനാഘോഷവും വെബിനാറും സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ.ബോഹിത് ജോൺസൺ യുവജന ദിനാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുന്നതുമായിരിക്കും. തുടർന്ന്, ശ്രീ.സിജിൻ സിറിയക് "ക്നാനായ സമുദായവും യുവതലമുറയും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള WEBINAR അവതരിപ്പിക്കുന്നതുമായിരിക്കും. ക്നാനായ സമുദായത്തിൻ്റെ ചരിത്രവും പാരമ്പര്യങ്ങളും കൂടുതൽ സാധ്യമാക്കുന്നതിനും യുവജന ദിനാഘോഷത്തിൻ്റെ ഭാഗമാകുന്നതിനുമായി ഷാർജയിലെ എല്ലാ ക്നാനായ യുവജനങ്ങളെയും, KCSL അംഗങ്ങളെയും ഈയൊരു പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു സ്നേഹപൂർവ്വം, ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്) ജിക്കു പൂത്തറ (സെക്രട്ടറി) ടോം കുഴീക്കാട്ടിൽ (ട്രഷറർ) |
Home > Europe/Ociana/Gulf >