Home‎ > ‎Europe/Ociana/Gulf‎ > ‎

സൗഹൃദസംഗമം വേദിയൊരുക്കി കെ സി വൈ എൽ ജർമ്മനി ഇടയനോടൊപ്പം പ്രോഗ്രാം നടത്തപ്പെട്ടു.

posted May 19, 2020, 12:06 AM by Knanaya Voice
ജർമനിയിൽ ജോലി ചെയ്യുന്നതും, പഠിക്കുന്നവരുമായ  എല്ലാർവർക്കും  അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ നേതൃത്വത്തിൽ  17/ 5/ 2020,  ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു വീഡിയോ കോൺഫറൻസ് നടത്തുകയുണ്ടായി. ജർമ്മനിയിലെ യുവജനങ്ങളെ പരിചയപ്പെടുന്നതിനും അവരുടെ പ്രവർത്തനങ്ങളെ പറ്റി അറിയുന്നതിനു ഈ വീഡിയോ കോൺഫ്രൻസ് സഹായകമായി. പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിൽ ജർമൻ കെസി വൈ എൽ പ്രസിഡന്റ് നിധീഷ് തോമസ് സ്വാഗതമാശംസിച്ചു. തുടർന്ന് ജർമൻ കെസിവൈഎ ൽ  ഡയറക്ടർമാരായ ശ്രീ. ജോയ്സ് മോൻ മാവേലി യു, ചിഞ്ചു അന്ന പൂവത്തേലും  ജർമൻ കെസിവൈലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചും സംസാരിച്ചു. ചാപ്ലിൻ ബിനോയ് അച്ഛൻ ആശംസകളർപ്പിച്ചു. തുടർന്ന് അഭിവന്ദ്യ മാർ പണ്ടാരശ്ശേരിൽ പിതാവ് കോൺഫറൻസിൽ പങ്കെടുത്ത എല്ലാവർക്കും സന്ദേശം നൽകി. ജർമനിയിലെ എല്ലാ മെമ്പേഴ്സിനും പിതാവ് പരിചയപ്പെടുകയും, ജർമനിയിലെ കെ സി വയലിന്റെ ഭാവി പ്രവർത്തനങ്ങൾക്കാവശ്യ മായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു,. ആശ അലക്സ് നന്ദി പറഞ്ഞു. പിതാവിന്റെ ആശിവാദത്തോടെ  മീറ്റിംഗ് അവസാനിച്ചു.
Comments