ബെര്‍മിങ്ഹാം: UKKCA -യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബെര്‍മിങ്ഹാം ക്നാനായ കത്തോലിക് അസോസിയേഷൻ(BKCA) ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ (Traditional Old Style Christian Family Photo Competition) UKKCA മുൻ പ്രസിഡന്റ് ശ്രീ ബിജു മടുക്കക്കുഴിയും കുടുംബവും ഒന്നാം സമ്മാനത്തിന് അർഹരായി .രണ്ടാം സമ്മാനം ശ്രീ സിറിയക് ചാഴികാട്ടും, ശ്രീ അഭിലാഷ് മൈലപ്പറമ്പിലും പങ്കുവച്ചു .ശ്രീ സണ്ണി തറപ്പേൽ പ്രോൽസാഹന സമ്മാനത്തിന് അർഹനായി. കലാമൂല്യം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും മികവ് പുലർത്തിയ കുടുംബ ഫോട്ടോകൾ ഒന്നിനൊന്നു മികച്ചതായിരുന്നു . പ്രസ്‌തുത മത്സരത്തിന്റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തതു ബെര്‍മിങ്ഹാം യൂണിറ്റിൽ പെട്ട ശ്രീ ജോൺ മുളയിങ്കലും ശ്രീമതി രേഖ തോമസ് പാലകനും ആയിരുന്നു. ബെര്‍മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ UKKCA സെക്രട്ടറി എബി നെടുവാമ്പുഴയും സിനു മുപ്രാപ്പള്ളിയും സാന്റോ കീഴാറ്റൂകുന്നേലും അടങ്ങുന്ന കമ്മറ്റിയാണ് . |
Home > Europe/Ociana/Gulf >