മെൽബണിലെ ഓഫ് റോഡ് സഞ്ചാരികളുടെ ഫോർ വീൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ കോവിഡ് കാലത്തെ ഇളവുകളും നിയമങ്ങളും പാലിച്ചുകൊണ്ട് നടത്തിയ ഓഫ് റോഡ് യാത്ര പുതുമയായി. മെൽബണിൽ നിന്നും നാലു മണിക്കൂർ യാത്ര ചെയ്ത് ലിക്കോള എന്ന ചെറുഗ്രാമത്തിൽ എത്തിയാണ് ഓഫ് റോഡ് യാത്ര ആരംഭിച്ചത്. മലമടക്കുകളും രണ്ട് സൈഡിലും അഗാധമായ ഗർത്തങ്ങളും ഉള്ള കാട്ടു വഴികളിലൂടെ യാത്ര ചെയ്തു വിക്ടോറിയൻ ഹൈകൺട്രി മല മടക്കുകളിൽ ആണ് ഓഫ് റോഡ് ഡ്രൈവ് എത്തിചേരുന്നത്. സുന്ദരമായ ഭൂപ്രദേശവും തടാകങ്ങളും എല്ലാം താണ്ടിയാണ് ഓഫ് റോഡ് സഞ്ചാരികൾ ഈ മലമടക്കിൽ യാത്ര ആസ്വദിക്കുന്നത്. മെൽബണിലെ ഫോർ വീൽ ക്ലബിന്റെ പരിശീലനം ലഭിച്ച ജോസ് ചക്കാലക്കൽ (പ്രാഡോ ജോസ്), തോമസ് തച്ചേടൻ, ഷാജി ചക്കാലക്കൻ (നാവിഗേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അലക്സ് വെള്ളാപ്പള്ളി, സക്കറിയാ ജംയിസ്, സോബി പുളിമല, രേണു തച്ചേടൻ, ജയ്മോൻ പോളപ്രയിൽ, ഫിലിപ്പ് കമ്പക്കാലുങ്കൽ, മോൻസി പൂത്തറയും ലേഖകനായ ഞാനും ആയിരുന്നു രണ്ട് പ്രാഡോ ഫോർ വീലിൽ യാത്ര തിരിച്ചത്. ശനിയാഴ്ച വൈകുന്നേരം ബേസ് ക്യാംപിൽ എത്തിച്ചേർന്ന് വിശ്രമിച്ച ടീമംഗങ്ങൾ ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഹൈകൺട്രി മലമടക്കിലേക്ക് യാത്ര തിരിച്ചു. സാഹസികമായ യാത്രാ ഉച്ചയോട് കൂടി എത്തിച്ചേരുകയും ഉച്ചഭക്ഷണത്തിനു വിശ്രമത്തിനുശേഷം വൈകിട്ട് തിരികെ ബേസ് ക്യാംപിൽ എത്തിചേരുകയും ചെയ്തു. ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ മലമടക്കുകളിലൂടെ യാത്ര ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്നത്. ബേസ് ക്യാംപിൽ വൈകിട്ട് ക്യാംപ് ഫയറിൽ പാട്ടും ഡാൻസും ക്യാംപും അംഗങ്ങൾക്ക് ഉണർവേകി. ടീം ക്യാപ്റ്റൻമാരായ പ്രാഡോ ജോസ് കവിതയും തോമസ് തച്ചേടൻ പ്രിയപ്പെട്ട പാട്ടുകളും മോൻസി പൂത്തറ, രേണു തച്ചേടൻ, ജയ്മോൻ പോളപ്രയിൽ എന്നിവർ ഭാവഗീതങ്ങളും ആലപിച്ചു. സോബി പുളിമലയും, ഫിലിപ്പ് കമ്പക്കാലുങ്കലും നർമ്മത്തിൽ പൊലിഞ്ഞ വെടിവട്ടങ്ങളും സക്കറിയ ജംയിസും, അലക്സ് വെള്ളാപ്പള്ളിയും താമസത്തിന്റേയും ഭക്ഷണത്തിന്റെയും ചുമതലകൾ ഏറ്റെടുത്ത് ക്യാംപ് അംഗങ്ങളെ ഉന്മേഷ ഭരിതരാക്കി.ഷാജി ചക്കാലക്കൽ 35 വർഷത്തെ ഓസ്ട്രേലിയ ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. രണ്ട് ദിവസത്തെ ഓഫ് റോഡ് യാത്ര ലേഖകനായ എനിക്കും പുതിയ അനുഭവമായി. മെൽബണിലെ ഫോർ വീൽ ക്ലബിന്റെ ഈ സീസണിലെ ഓഫ് റോഡ് യാത്ര ഏവർക്കും അവിസ്മരണിയമായി അനുഭവമായി. |
Home > Europe/Ociana/Gulf >