ബർമ്മിഹാം : പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ചരിത്രത്തില്‍ ടെക്‌നോളജിയുടെയും യുവജന കരുത്തിന്റെയും മാതൃകകള്‍ നല്‍കി കൊണ്ട് യു.കെ.കെ.സി.വൈ.എല്‍.ലോകജനത മുഴുവനും കോവിഡ് ഭീഷണിയില്‍ ആടിയുലഞ്ഞു കൊണ്ടു അവരുടെ വീടുകളില്‍ ഉള്‍വലിഞ്ഞിരിക്കുമ്പോള്‍ അവര്‍ക്കു ആശ്വാസവും ആവേശവുമായി പലതരം ഓണ്‍ലൈന്‍ പരിപാടികളുമായി ഓണ്‍ലൈന്‍ മീഡിയ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു.ഈ ഇരുണ്ട സമയങ്ങളില്‍ വിവിധങ്ങളായ ഗ്രൂപ്പുകളും സംഘടനകളും ഓണ്‍ലൈന്‍ പരിപാടികള്‍ നടത്തി മത്സരിക്കുമ്പോള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായി പുതിയ ടെക്‌നോളജികള്‍ സംയോജിപ്പിച്ചുകൊണ്ടു മൂന്നു virtual സ്റ്റേജുകളിലായി ഒരു യൂത്ത് ഫെസ്റ്റിവെല്‍ തന്നെ ഒരുക്കിക്കൊണ്ടാണ് ഈ യുവജന സംഘടന വ്യത്യസ്‌തമാകുന്നത്. ലോകചരിത്രം തന്നെ മാറ്റിമറിക്കുന്നതും മാറ്റങ്ങള്‍ കൊണ്ടുവരുന്നതും മാറി ചിന്തിപ്പിക്കുന്നതും യുവജനങ്ങളുടെ പുതിയ ചിന്തകളും മുന്നേറ്റങ്ങളുമാണ്. അതിനെ അടിവരയിടുന്നതാണ് ഈ virtual യുവജനോത്സവം. ഈ വരുന്ന ജൂലൈ 18-ാം തീയതിയാണ് യു.കെ.കെ.സി.വൈ.എല്‍ യുവജനോത്സവം അരങ്ങേറുന്നത്. രാവിലെ 9 മണി മുതല്‍ മൂന്ന് virtual സ്റ്റേജിലായാണ് പരിപാടികള്‍ നടക്കുന്നത്. പരിപാടിയുടെ തത്സമയ വീഡിയോ യു.കെ.കെ.സി.വൈ.എല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അന്ന് Live ലഭ്യമാകും. കാണികള്‍ക്ക് ഏത് സ്റ്റേജ് വേണോ അത് അവര്‍ക്ക് സെലക്‌ട് ചെയ്യാവുന്നതാണ്. പരിപാടിയുടെ വിശദവിവരങ്ങള്‍ യു.കെ.കെ.സി.എല്‍ വെബ്‌സൈറ്റില്‍ (ukkcyl.co.uk) ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ക്കുള്ള രെജിസ്‌ട്രേഷന്‍ അവസാന തീയതി ജൂലൈ 3-ാം തീയതിയാണ്. കോവിഡ് -19 ന്റെ പശ്ചത്തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും, സ്റ്റേ അറ്റ് ഹോം തുടങ്ങിയ നിയമങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഇനങ്ങള്‍ മാത്രമാണ് ഈ ഓണ്‍ലൈന്‍ യുവജന കലാമേളയില്‍ യുവജനങ്ങള്‍ക്കായി യു.കെ.കെ.സി.വൈ.എല്‍ ഒരുക്കുന്നത്. എങ്ങനെയാണോ ഒരു കലാമേള റിയലായി നടക്കുന്നത്, അതുപോലെതന്നെയാവും ഈ കലാമേളയും നടക്കുക. പക്ഷേ, പങ്കെടുക്കുന്നവരും, സംഘാടകരും, വിധികര്‍ത്താക്കളും എല്ലാം അവരവരുടെ വീടുകളിലിരുന്നാവും പങ്കെടുക്കുക. മൂന്നു സ്റ്റേജുകളിലായി ഒരേസമയം പരിപാടികള്‍ അരങ്ങേറുകയും ഒരേസമയം തന്നെ അതിന്റെ വിധികര്‍ത്താക്കള്‍ പല സ്ഥലങ്ങളില്‍ ഇരുന്നു കൊണ്ട് മാര്‍ക്കിടുകയും, സംഘാടകര്‍ പല സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് ഓര്‍ഗനൈസ് ചെയ്യുകയും ചെയ്യും. ഈ ഒരു വലിയ ടെക്‌നോളജിക്കല്‍/ഓര്‍ഗനൈസേഷനല്‍ ചലഞ്ച് ഏറ്റെടുത്ത യു.കെ.കെ.സി.വൈ.എല്‍ കമ്മറ്റി അഭിനന്ദനം അര്‍ഹിക്കുന്നു. സംഗീതവും, ഡാന്‍സും, ഇന്‍സ്റ്റന്റ് ചലഞ്ചു മത്സരങ്ങളും ക്‌നാനായ ട്രഡീഷണല്‍ ഇനങ്ങളായ അവകാശി തലേക്കെട്ട്, മയിലാഞ്ചി മണവാട്ടി തുടങ്ങിയ മത്സരങ്ങളുമാണ് മൂന്ന് virtual സ്റ്റേജുകളിലായി യു.കെ.കെ.സി.വൈ.എല്‍ ഒരുക്കുന്നത്. ഈ ഒരു സംരംഭം തീര്‍ച്ചയായും ഒരു പുതുമ തന്നെയായിരിക്കും. അത് യുവജനങ്ങളുടെ കരുത്തു വിളിച്ചോതുന്നതുമായിരിക്കും. സമ്മാനാര്‍ഹരാകുന്നവര്‍ക്കു വന്‍ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് ഒന്നാം സമ്മാനം 100 പൗണ്ട് രണ്ടാം സമ്മാനം 75 പൗണ്ട് മൂന്നാം സമ്മാനം 50 പൗണ്ട് യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി ബ്ലെയ്‌സ് തോമസ് ചേത്തലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ വൈസ് പ്രസിഡന്റ് സെറിന്‍ സിബി ജോസഫ്, ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവരുടെ ആശയമാണ് ഈ സംരംഭം. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്‌ടേഴ്‌സായ ജോമോള്‍ സന്തോഷ്, സിന്റോ വെട്ടുകല്ലേല്‍ എന്നിവരുടെ ഗൈഡന്‍സില്‍ കമ്മറ്റി അംഗങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി ഒന്ന് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഈ സംഘടനക്ക് ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാനായത്. |
Home > Europe/Ociana/Gulf >