Home‎ > ‎Europe/Ociana/Gulf‎ > ‎

മാള്‍ട്ടയിലെ ക്‌നാനായ നേതൃത്വവുമായി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

posted May 31, 2020, 11:49 PM by Knanaya Voice
മാള്‍ട്ടയില്‍ അടുത്ത നാളുകളില്‍ വിവിധ മേഖലകളില്‍ ജോലിക്കായി വന്നിട്ടുള്ള 200 ല്‍ അധികം ക്നാനായക്കാരില്‍ 35 ഓളം പേരുമായി കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. മാള്‍ട്ടയിലെ ക്നാനായകരെ പരിചയപ്പെടുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നതിനും വീഡിയോ കോണ്‍ഫ്രന്‍സ് സഹായകമായി. പ്രാര്‍ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ മാള്‍ട്ടാ ക്നാനായ അസോസിയേഷന്‍ ജോയിന്‍്റ് സെക്രട്ടറി അനീഷ സ്റ്റീഫന്‍ സ്വാഗതമാശംസിച്ചു .തുടര്‍ന്ന് മാള്‍ട്ടാ ക്നാനായ അസോസിയേഷന്‍ പ്രസിഡന്‍്റ് ജിനേഷ് തോമസ് മാള്‍ട്ടയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചു സംസാരിച്ചു . തുടര്‍ന്നു KCYL പ്രസിഡന്‍്റ് സുബിന്‍ ചാക്കോ കെ.സി.വൈ.എല്‍-ന്‍്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചും സംസാരിച്ചു .പണ്ടാരശ്ശേരില്‍ പിതാവ് മാള്‍ട്ടയിലെ ക്നാനായക്കാരുടെ പ്രാധാന്യത്തെക്കുറിച്ചും മാള്‍ട്ടയിലെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ മുമ്പോട്ട് പ്രവൃത്തിക്കണമെന്നും നിര്‍ദേശിച്ചു. Kcyl joint ഡയറക്ടര്‍ മരിയ ശാലു ജോമി നന്ദി പറഞ്ഞു. പിതാവിന്‍്റെ ആശിര്‍വാദത്തോടെ മീറ്റിംഗ് സമാപിച്ചു
Comments