ലണ്ടന്‍: ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നൂറോളം ക്‌നാനായ കുടുംബങ്ങളെ ചേര്‍ത്ത് രൂപീകരിച്ചിരിക്കുന്ന സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ നിര്‍വഹിച്ചു. ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കുടുംബങ്ങളുടെ തനിമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട്, ആത്മീയ പരിപോഷണത്തിനും, കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും സമുദായ വളര്‍ച്ചയ്‌ക്കുമായി സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷന്‍ സ്ഥാപിച്ചകൊണ്ടുള്ള അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഡിക്രി കെന്റ് &സൗത്താപ്‌ന്റന്‍ ക്‌നാനായ മിഷനുകളുടെ പ്രീസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിബിന്‍ പാറടിയില്‍ വായിച്ചു. മിഷന്റെ പ്രഥമ ഡയറക്‌ടറായി ഫാ. ജോഷി കൂട്ടുങ്കല്‍ നിയമിതനായി. എല്‍.കെ.സി.എ പ്രസിഡന്റ് ബെന്നി കൊള്ളിയില്‍, യു.കെ.കെ.സി.എ. പ്രതിനിധി ലൂബി മാത്യൂസ്, വിമന്‍സ് ഫോറം പ്രതിനിധി ലിസി റ്റോമി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു വില്ലൂത്തറ, പള്ളി കമ്മറ്റി അംഗങ്ങള്‍, കെ.സി.വൈ.എല്‍ അംഗങ്ങള്‍, കാറ്റക്കിസം ടീച്ചേഴ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. ജിബിന്‍ പാറടിയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോഷി കൂട്ടുങ്കല്‍ സ്വാഗതവും, കൈക്കാരന്‍ ജോര്‍ജ് പാറ്റിയാല്‍, നന്ദിയും പറഞ്ഞു. ട്രസ്റ്റിമാരായ ജോര്‍ജ് പാറ്റിയാല്‍, സജി ഉതുപ്പ് കൊപ്പഴയില്‍, ജോബി ജോസഫ് ചരളേല്‍, സണ്‍ഡേസ്‌കൂള്‍ ഹെഡ് ടീച്ചര്‍ മേബിള്‍ അനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. |
Home > Europe/Ociana/Gulf >