Home‎ > ‎Europe/Ociana/Gulf‎ > ‎

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) 2020 ഭാരവാഹികൾ ചുമതലയേറ്റു.

posted Jan 18, 2020, 11:45 AM by Saju Kannampally

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2020 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വെച്ച് വരണാധികാരി സാജൻ കക്കാടിയിലിന്റെ സാന്നിധ്യത്തില് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റെനി അബ്രഹാമിന്റെ നേതൃത്തിലുള്ള പുതിയ ഭരണ സമിതി, റെജി അഴകേടത്തിന്റെ നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു. ഭാരവാഹികൾ : റെനി അബ്രാഹം കുന്നക്കാട്ട്മലയിൽ (പ്രസിഡന്റ്), ബിജു സൈമൺ കവലക്കൽ (ജന. സെക്രെട്ടറി), ബിനു ജോസഫ് പ്ലാക്കൂട്ടത്തിൽ (ട്രഷറർ), തോമസ് അബ്രാഹം കല്ലുകീറ്പറമ്പിൽ  (വൈസ് പ്രസിഡന്റ്), ജോജി ജോയി പുളിയൻമനയിൽ  (ജോയിന്റ് സെക്രെട്ടറി), സുജിത്ത്‌ ജോർജ് (ജോയിന്റ് ട്രഷറർ), ടെനി അബ്രാഹം (എഫ് എസ് എസ് കൺവീനർ ), ലൂക്കാസ് സൈമൺ ( എഫ് എസ് എസ് ജോയിന്റ് കൺവീനർ ), ജയേഷ് ഓണശ്ശേരിൽ (കെ കെ സി എൽ കൺവീനർ), മെൽവി അജീഷ് ( കെ കെ സി എൽ ജോയിന്റ് കൺവീനർ), ബിജു പോളക്കൻ ഓഡിറ്റർ,  തോമസ് സ്റ്റീഫൻ തേക്കുംകാട്ടിൽ PRO, ജോമി സുജിത്  KCYL കോർഡിനേറ്റർ

Comments