പത്തുകൽപ്പനകളും ഏഴ് കൂദാശകളും ഹൃദയച്ചുവരുകളിൽ എഴുതിച്ചേർത്ത്, ബന്ധങ്ങളേയും സൗഹൃദങ്ങളെയും ഏറെ ഊഷ്മളമായി നിലനിർത്തുന്നവരാണ് ക്നാനായക്കാർ. അതു കൊണ്ടു തന്നെ കൊറോണ വൈറസിൻ്റെ വ്യാപനം മൂലമുള്ള ഒറ്റപ്പെടലും സാമുഹ്യ അകലം പാലിക്കലുമൊക്കെ ഒരു പക്ഷെ ലോകത്തേറ്റവും കൂടുതൽ വീർപ്പുമുട്ടിക്കുന്നത് ക്നാനായക്കാരെയാവും. കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യർക്ക് കൂട്ടിലെ കളികളെപ്പോലെ പാടാൻ അവസരമൊരുക്കുകയാണ് U KKCA സെൻട്രൽ കമ്മറ്റി. UKKCA നടത്തിയ മറ്റ് ലോക്ക് ഡൗൺ ചലഞ്ചുകളായ പുരാതനപ്പാട്ട്, പ്രസംഗ മൽസരങ്ങളുടെ അലകൾ അവസാനിക്കുന്നതിനു മുമ്പാണ് ലോക്ക് ഡൗൺ സംഗീതനിശ UKKCA ഒരുക്കുന്നത്. ഒരു നൂലിൽ കോർത്ത മുത്തുമണികളെപ്പോലെ UK യിലെ മുഴുവൻ ക്നാനായ ഗായകർക്കും പരസ്പ്പരം കാണാനും, സംവദിക്കാനും, ഗാനങ്ങളാലപിക്കാനുമാവുന്ന രീതിയിലാണ് UKKCA Zoom സംഗീത നിശയുടെ ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നത്. ഓർമ്മയിൽ എന്നും ഓമനിക്കാനൊരു കൊറൊണാക്കാലമായി UK യിലെ ക്നാനായ ഗായകർക്ക് ഈ സംഗീതനിശ മാറുമെന്നതിൽ സംശയമില്ല. June 7 ഞായറാഴ്ച്ച നടക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗായകർ കൂടുതൽ വിവരങ്ങൾക്കായി UKKCA ജോയൻറ് സെക്രട്ടറി ലൂബി മാത്യൂസിനെ ബന്ധപ്പെടേണ്ടതാണ്.ph: 07886263726 മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ |
Home > Europe/Ociana/Gulf >