Home‎ > ‎Europe/Ociana/Gulf‎ > ‎

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ

posted Jun 29, 2020, 10:30 PM by Knanaya Voice
UKKCA യുടെ  സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട് ടൈം ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിനും വീട്ടുവാടകയ്ക്കും പണമില്ലാതെ വലഞ്ഞ ദീപയുടെ നീട്ടിക്കൊടുത്ത വിസ കാലാവധി July 31 ന് അവസാനിക്കും മുമ്പ്  എങ്ങനെ നാട്ടിലെത്തും എന്ന ആധിയിലായിരുന്നു ദീപയുടെ കുടുംബാംഗങ്ങൾ. ദീപയുടെ രോഗിയായ അച്ഛൻ്റെ സർജറി പണമില്ലാത്തതു കൊണ്ട് മാറ്റിവച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങൾ കൊറൊണാക്കാലത്ത് അന്യനാട്ടിലായിപ്പോയ മകളെയോർത്ത് കണ്ണീരൊഴുക്കുമ്പോഴാണ് സഹായഹസ്തവുമായി UK യിലെ ക്നാനായക്കാരുടെ സംഘടനയെത്തുന്നത്.

ലോക്ക് ഡൗൺ വിരസതയകറ്റാനായി UKKCA സംഘടിപ്പിച്ച പ്രസംഗ മത്സരവും, പുരാതനപ്പാട്ട് മത്സരവും സംഗീത സന്ധ്യയുമൊക്കെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്ത സമുദായാഗംങ്ങൾ സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ ചാരിറ്റിക്കും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത് UKKCA ജനറൽ സെക്രട്ടറി ശ്രീ ജിജി വരിക്കാശ്ശേരിൽ, ട്രഷറർ ശ്രീ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, ജോയൻറ് ട്രഷറർ ശ്രീ എബി ജോൺ കുടിലിൽ, ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ എബി നെടുവാംപുഴ എന്നിവർ ചേർന്നാണ് ദീപയ്ക്ക് തുക കൈമാറിയത്.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ
UKKCA PRO
Comments