Home‎ > ‎Europe/Ociana/Gulf‎ > ‎

ക്നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് PPE കിറ്റുകൾ നൽകി

posted Apr 8, 2020, 9:57 PM by Knanaya Voice
കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന PPE കിറ്റുകൾ ക്നാനായ സൊസൈറ്റി ചെയർമാൻ ശ്രീ സ്റ്റീഫൻ ജോർജ് നിന്നും കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോസഫ്, ആർ എം ഒ ഡോക്ടർ രഞ്ജിൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൊറോണ രോഗികളെ പരിചരിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ടിവരുന്ന PPE കിറ്റുകളാണ് മെഡിക്കൽ കോളേജ് അധികൃതരുടെ അഭ്യർത്ഥനപ്രകാരം ക്നാനായ സൊസൈറ്റി നൽകിയത്. സൊസൈറ്റി വൈസ് ചെയർമാൻ ശ്രീ ബിനോയ് ഇടയാടിയിൽ, ഡയറക്ടർ ശ്രീ തോമസ് പീടികയിൽ മാനേജിംഗ് ഡയറക്ടർ ശ്രീ സിബി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
Comments