ബാംഗ്ലൂർ ഫൊറോനയിലെ അജ്‌കർ യൂണിറ്റിൽപ്പെട്ട കെ. സി.വൈ.എൽ ഭാരവാഹികൂടിയായ യുവാവ് അപകടത്തിൽപെട്ടു KIMS ആശുപത്രയിൽ ചികിത്സയിലായിരിക്കുന്ന വിവരം ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അദ്ദേഹത്തിന്റെ തുടർചികിത്സക്കായി ഏകദേശം13 ലക്ഷം രൂപയോളം കണ്ടെത്തേണ്ടതായിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ചു ഇത്രയും രൂപ കണ്ടെത്തുക എന്നത് വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കെ.സി.വൈ.എൽ അതിരൂപതാ സമിതി 100₹ ചലഞ്ച് മുന്നോട്ടുവയ്ക്കുകയാണ്. നമ്മളിൽ ഒരാളായ ഈ യുവാവിനെ സഹായിക്കാൻ ഈ കൊറോണകാലത്ത് നമുക്ക് ഒന്നിച്ചു ഒന്നായി അണിചേരാം. നമ്മുടെ മുഴുവൻ യുവജനങ്ങളെയും, ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഈ ചലഞ്ചിൽ പങ്കാളികളാക്കികൊണ്ട് ആ യുവാവിന്റെ ചികിത്സയ്ക്കാവശ്യമായ തുക നമ്മുക്ക് കണ്ടെത്താം. ഈ ദൗത്യത്തിൽ നിങ്ങളും പങ്കുകാരാകാൻ കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ മെഡിക്കൽ എയ്ഡ് അക്കൗണ്ടിൽ 100 രൂപ എങ്കിലും നിക്ഷേപിച്ചു ആ യുവാവിന്റെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ യുവജനങ്ങളായ നിങ്ങൾ ഓരോരുത്തരുടേയും സഹായം അഭ്യർത്ഥിക്കുന്നു. Google Pay വഴിയും ഈ അക്കൗണ്ടിലേക്ക് സഹായങ്ങൾ എത്തിക്കാവുന്നതാണ്. Account Details : KCYL MEDICAL AID FUND A/C NO: 0363053000051308 SOUTH INDIAN BANK BRANCH: THELLAKOM IFSC CODE: SIBL0000363 SWIFT CODE: SOININ55 കെ.സി.വൈ.എൽ അതിരൂപത സമിതി കോട്ടയം 29/04/2020 |
Home > Europe/Ociana/Gulf >