Home‎ > ‎Europe/Ociana/Gulf‎ > ‎

കെ കെ സി എ-ക്രിസ്മസ് പുതുവത്സ രാഘോഷവും, വാർഷിക പൊതുയോഗവും

posted Jan 10, 2020, 7:49 AM by Knanaya Voice   [ updated Apr 4, 2020, 10:55 AM by Saju Kannampally ]
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ. കെ സി എ )യുടെ ക്രിസ്മസ് പുതുവത്സരാഘോഷവും ,വാർഷിക പൊതുയോഗവും 2020 ജനുവരി 10  നാളെ വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ,പാക്കിസ്ഥാൻ ഇംഗ്ലീഷ് എക്സൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ,പബ്ലിക് മീറ്റിംഗ്,ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കൽ,2020 ഭാരവാഹികളുടെ സത്യപ്രതിജ്ഞ,ക്നാനായ ഗായകർ അവതരിപ്പിക്കുന്ന മനോഹരമായ ഗാനമേള എന്നിവ പരിപാടിക്ക് മാറ്റേകും .പ്രോഗ്രാമിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
Comments