റോം: ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു. ഇന്ന് 889 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ പതിനായിരം കടന്നത്. 10,023 പേരാണ് ഇതിനൊടകം ഇറ്റലിയിൽ കോവിഡിന് കീഴടങ്ങിയത്. 92,472 പേർക്കാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതിൽ 70,065 പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 12,384 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പതിനായിരത്തിന് അരികെയെത്തി. 29,940 പേരാണ് ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചത്. 199 രാജ്യങ്ങളിലായി 645,054 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇതിൽ 139,545 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. 451,067 ചികിത്സയിലാണ്. ഇവരിൽ 24,502 പേരുടെ നില അതിവ ഗുരുതരമാണ്. |
Home > Europe/Ociana/Gulf >