Home‎ > ‎Europe/Ociana/Gulf‎ > ‎

KCC ,DKCC ഭാരവാഹികളുടെ Video Conference നടത്തി

posted May 8, 2020, 3:18 AM by Knanaya Voice
കോവിഡ് മൂലം ക്നാനായ സമൂദായം നേരിടുന്ന  ദുരിതങ്ങൾ എങ്ങനെ തരണം ചെയ്യണം എന്ന വിഷയത്തെക്കുറിച്ച് KCC അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ അഭിവന്ദ്യ മൂലക്കാട്ട് പിതാവും മാർ പണ്ടാരശ്ശേരിൽ പിതാവും , DKCC ഭാരവാഹികളും കേരളത്തിന് വെളിയിലുള്ള ക്നാനായ അസോസിയേഷൻ ഭാരവാഹികളും, KCC അതിരൂപതാ ഭാരവാഹികളും ഒത്ത് ചേർന്ന് ഒരു Zoom  Video conference 06-05-2020, 5.30pm ന് നടന്നു.
KCC പ്രസിഡണ്ട് ശ്രീ .തമ്പി എരുമേലിക്കര അദ്ധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.  അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് അനുഗഹ പ്രഭാഷണം നടത്തി. വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് മോഡറേറ്റർ ആയി നിന്ന് ചർച്ചകൾക്ക് നേതൃത്വം നൽകി. KCC അതിരൂപതാ സെക്രട്ടറി ശ്രീ.ബിനോയി ഇടയാടിയിൽ ,റവ.ഫാ. ചാക്കോച്ചൻ വണ്ടൻകുഴി,  DKCC ചെയർമാൻ ശ്രീ.ജ്യോതിസ്സ് കുടിലിൽ എന്നിവർ വിഷയാവതരണം. നടത്തി.

ലോകമെമ്പാടുമുള്ള 25 ഓളം ക്നാനായ നേതാക്കന്മാർ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു.DKCC സെക്രട്ടറി സാജു പാറയിൽ ,വൈസ് ചെയർമാൻ സജി മുണ്ടകപ്പറമ്പിൽ, ജോയിൻ്റ് സെക്രട്ടറി  സൈമൺ ചാമക്കാല, ട്രഷറർ ബെന്നി ഓണശ്ശേരിൽ ,   RVC അലക്സ് മഠത്തിൽതാഴെ, സജി വരകു കാലയിൽ, ജോയിസ് മോൻ മാവേലിൽ, സജീ ജോസഫ് ,മുബൈ KCC പ്രസിഡണ്ട് ജോസ് വിരുത്തികുളങ്ങര, ജോബി വാരിയത്ത് ജയ്പൂർ ,ജോൺ കുന്നേൽ ഭോപ്പാൽ ,രാജു വരുകുകാല ഇൻഡോർ ,ജോൺ വടക്കേ ഉദിരകല്ലുങ്കൽ ചെന്നെ ,എന്നിവരും KCC ഭാരവാഹികളായ ബാബു കദളിമറ്റം , തോമസ് അരയത്ത്, സൈമൺ പാഴുകുന്നേൽ, തോമസ് അറക്കത്തറ, ഷാജി കണ്ടച്ചാംകുന്നേൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു .2മണിക്കൂർ നിണ്ടുനിന്ന  സജീവ ചർച്ചയിൽ നിരവധി നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു വന്നു. KCC ട്രഷറർ Dr. ലൂക്കോസ് പുത്തൻപുരയുടെ നന്ദി പ്രകടനത്തെ തുടർന്ന്  അഭിവന്ദ്യ മൂലക്കാട്ട് പിതാവ് നൽകിയ സമാപനാ നാശീർവാദത്തിനു ശേഷം 7-30 pm ന് മീറ്റിംഗ് അവസാനിച്ചു.

ബിനോയി ഇടയാടിയിൽ 

 ജനറൽ സെക്രട്ടറി
Comments